കേരളത്തിൽ അറുപതോളം മോഷണങ്ങൾ നടത്തിയ പ്രതി പിടിയിൽ
തൃശൂർ: കേരളത്തിൽ വിവിധ ജില്ലകളിലായി അറുപതോളം മോഷണങ്ങൾ നടത്തിയ പ്രതി പിടിയിൽ. തമിഴ്നാട് വിഴുപ്പുരം സ്വദേശി ശരവണനാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഭാര്യയുടെ അച്ഛനെയും ചേച്ചിയുടെ 13 വയസ്സുള്ള മകളെയും പഞ്ചാമൃതത്തിൽ സയനൈഡ് കൊടുത്ത് കൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് ഇയാൾ കേരളത്തിൽ വിവിധ ജില്ലകളിലായി മോഷണം നടത്തിയത്.