പൊന്നാനി താലൂക്കിൽ കടൽക്ഷോഭം; 5 വീടുകൾ പൂർണ്ണമായി തകർന്നു - പെരുമ്പടപ്പ്
പൊന്നാനി താലൂക്കിൽ വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ പൂർണ്ണമായി തകർന്നു. 18 വീടുകൾക്ക് ഭാഗികമായി കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. 54 വീടുകളിൽ വെള്ളം കയറി താല്ക്കാലികമായി താമസ യോഗ്യമല്ലാതായിട്ടുണ്ട്. ഇവരെല്ലാം ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കടൽക്ഷോഭത്തെ തുടർന്ന് വെളിയങ്കോട് പഞ്ചായത്തിലെ ജിഎംയുപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.