ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍; പ്രതികരണവുമായി ജനങ്ങൾ - lock down
തിരുവനന്തപുരം: ലോക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് തലസ്ഥാന നഗരിയിലെ ജനങ്ങൾ. നിത്യജീവിതത്തിൽ വിഷമതകൾ എറെയുണ്ടെങ്കിലും കൊവിഡ് 19 എന്ന മഹാമാരിയെ തുടച്ചു നീക്കാൻ സമ്പർക്കവിലക്ക് അത്യാവശ്യമെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം കൂലിപ്പണിക്കാരും ഓട്ടോത്തൊഴിലാളികളും അടക്കമുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഉപജീവനം മുടങ്ങിയ ഇവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിയന്ത്രണങ്ങളിൽ ഇളവോ സർക്കാരിന്‍റെ സാമ്പത്തിക സഹായമോ കൂടിയേ തീരൂ. തിരുവനന്തപുരത്ത് നിന്നും ആര്‍.ബിനോയ് കൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്.