ബിജെപി, എസ്‌ഡിപിഐ പിന്തുണയിൽ എൽഡിഎഫ് ഭരണം പിടിക്കില്ലെന്ന് വി.എൻ വാസവൻ - BJP SUPPORT
കോട്ടയം: ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ എല്‍ഡിഎഫ് അധികാരം പിടിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ബിജെപിയുടെയോ, എസ്‌ഡിപിഐയുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കില്ലെന്നത് എൽഡിഎഫിന്‍റെ പ്രഖ്യാപിത നയമാണ്. ഇതില്‍ മാറ്റമുണ്ടാകില്ല. ജനവിധി അട്ടിമറിച്ച് കോട്ടയത്ത് ഭരണം പിടിച്ചത് യുഡിഎഫാണെന്നും സ്വതന്ത്ര സ്ഥാനാർഥിയെ ചാക്കിട്ട് പിടിച്ചാണ് ഭരിച്ചതെന്നും വി എൻ വാസവൻ കോട്ടയത്ത് ആരോപിച്ചു.