പൗരത്വ നിയമ ഭേദഗതിക്കെതിരെ മതേതര ബഹുജന റാലി സംഘടിപ്പിച്ചു - secular mass rally
പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് മേപ്പറമ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മതേതര ബഹുജന റാലി സംഘടിപ്പിച്ചു. മേപ്പറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കോട്ടമൈതാനത്ത് സമാപിച്ചു. മുൻ ഗവർണർ കെ ശങ്കരനാരായണൻ ബഹുജന റാലി ഉദ്ഘാടനംചെയ്തു. കേരള നിയമസഭ പാസാക്കിയ പ്രമേയം തെറ്റാണെന്ന് തലയിൽ ആൾ താമസമുള്ള ഗവർണർമാർ പറയില്ലെന്നും ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ജനങ്ങൾ പാസാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.