പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തിനൊരുങ്ങി മുസ്ലീം സംഘടനകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി മുസ്ലീം സംഘടനകൾ. സംയുക്ത ജമാഅത്തിന്‍റെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ ബഹുജന പ്രതിഷേധറാലി നടത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ആസാദി മുദ്രാവാക്യങ്ങളുമായി കാൽ ലക്ഷത്തോളം പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. സമസ്‌ത നേതാക്കള്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.