ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് വീട്ടമ്മ മരിച്ചു - train
മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പൊന്നാനി സ്വദേശിയായ ആബിദ (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിന്‍ നീങ്ങിയ ഉടന്‍ പർദ്ദ കുരുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കണ്ണൂരിലേക്കുള്ള യാത്രയ്ക്കായാണ് ആബിദയും പതിമൂന്നുകാരനായ മകനും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത്. മൃതദേഹം തിരൂർ ഗവൺമെന്‍റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Last Updated : May 20, 2019, 9:09 AM IST