ശുചീകരണം കാര്യക്ഷമമല്ല: കോർപ്പറേഷൻ യോഗത്തില്‍ വാക്കേറ്റം - കോർപ്പറേഷന്‍
കണ്ണൂർ കോർപ്പറേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലര്‍മാരുടെ ബഹളം. മഴക്കാല പൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുടങ്ങിയവയ്ക്കുള്ള ഫണ്ട് ലഭിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മേയർ ഇപി ലതയുടെ ചേംബറിലാണ് വാക്കേറ്റം ഉണ്ടായത്. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയർ വ്യക്തമാക്കി. ഫണ്ട് വിതരണം ഉടൻ പൂർത്തിയാകുമെന്നും മേയർ അറിയിച്ചു.