മലപ്പുറത്ത് ആവേശമായി കൊട്ടിക്കലാശം
മലപ്പുറത്ത് ആവേശമായി കൊട്ടിക്കലാശം. നാടിളക്കിയുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം. ലീഗ് കോട്ടയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയര്‍ത്തി വിജയം ആവര്‍ത്തിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം. എന്നാല്‍ ലീഗിന്‍റെ മുന്നേറ്റത്തിന് കടിഞ്ഞാണിടാമെന്ന പ്രതീക്ഷയില്‍ വി പി സാനുവിനെ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷത്തിന്‍റെ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുയര്‍ത്താനാണ് എന്‍ ഡി എ ലക്ഷ്യമിടുന്നത്.