കെഎസ്‌യുവിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം - ജലപീരങ്കി
തിരുവനന്തപുരം: കെഎസ്‌യുവിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സർക്കാരിന്‍റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ആയിരുന്നു കെഎസ്‌യുവിന്‍റെ സമരം. വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെയാണ് സർക്കാർ ഓൺലൈൻ വിദ്യാഭ്യാസ പരിഷ്കാരം നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു.