കേരളം

kerala

ETV Bharat / videos

ആറ്റിങ്ങലുകാർക്ക് താനിനിയും വരുത്തനല്ലെന്ന് അടൂർ പ്രകാശ് എംപി - അടൂർ പ്രകാശ്

By

Published : Jun 14, 2019, 8:17 AM IST

വരുത്തൻ എന്നു പറഞ്ഞു ഇനിയും ആക്ഷേപിക്കരുതെന്ന അഭ്യർഥനയുമായി അടൂർ പ്രകാശ് എംപി. കാട്ടാക്കട, കട്ടക്കോട്ടിൽ വോട്ടർമാരെ കണ്ട് നന്ദി പറയുകയായിരുന്നു അദ്ദേഹം. ആക്ഷേപിച്ചവരോട് ഒരു വിരോധവും ഇല്ല. പക്ഷെ എംപി ആയി ചുമതലയേറ്റപ്പോൾ തന്നെ ആറ്റിങ്ങലിൽ പൊതുജനത്തിന് വേണ്ടി എംപി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. എന്‍റെ താമസത്തിനും സൗകര്യം ഒരുക്കി. ഇനിയെങ്കിലും എന്നെ വരുത്തൻ എന്നു ആക്ഷേപിക്കരുതെന്ന വിനയപൂർവ്വം പറയുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, ചിന്നഭിന്നമാക്കുന്ന തരത്തിൽ വർത്തമാനവും, പ്രവൃത്തിയും ആർക്കും യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു. വണ്ടന്നൂർ സന്തോഷ്, എംഎം അഗസ്ത്യൻ, കാട്ടാക്കട സുബ്രഹ്മണ്യൻ, എംആർ ബൈജു, അനീഷ്, തുടങ്ങിയ നേതാക്കൾ സ്വീകരണചടങ്ങിൽ എംപിയെ അനുഗമിച്ചു.

ABOUT THE AUTHOR

...view details