ശരണ മന്ത്രവുമായി കാല്‍നടയായി നാലംഗ സംഘം - മകരവിളക്ക്
കഴിഞ്ഞ മാസം പതിനാലിനാണ് കാര്‍ണാടകയിലെ മണ്ഡ്യയിൽ നിന്നുള്ള നാലംഗ സംഘം കർണാടക ചാമുണ്ടിക്ഷേത്രത്തില് നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടത്. ഹരീഷ് റാം സ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം കഴിഞ്ഞ ദിവസം എടക്കരയിലെത്തി. നിലമ്പൂര്‍, പട്ടാമ്പി, കൊടുങ്ങല്ലൂര്‍, ചോറ്റനിക്കര തുടങ്ങി അറുപതോളം പ്രശസ്ത ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ജനുവരിയിലാണ് ഇവർ ശബരിമലയിലെത്തുക. മകരവിളക്ക് കണ്ട് മടങ്ങാനാണ് സംഘത്തിന്റെ തീരുമാനം.
Last Updated : Dec 29, 2019, 7:32 PM IST