video: കൃഷ്‌ണമൃഗം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ.. പന്ന ദേശീയോദ്യാനത്തിലെ ദൃശ്യങ്ങൾ
പന്ന: ഇന്ത്യൻ ആന്‍റിലോപ് എന്നറിയപ്പെടുന്ന കൃഷ്‌ണമൃഗത്തെ (Blackbuck) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലുൾപ്പെടുത്തി മധ്യപ്രദേശിലെ പന്ന നാഷണൽ പാർക്ക്. ആന്‍റിലോപ് സെർവികാപ്ര എന്ന ശാസ്‌ത്രീയ നാമത്തിലറിയപ്പെടുന്ന കൃഷ്‌ണമൃഗത്തിന് ഇന്ത്യൻ സംസ്കാരവുമായി അടുത്ത ബന്ധമുണ്ട്. പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ദേശീയ മൃഗമാണ് കൃഷ്‌ണമൃഗം. വേട്ടയാടൽ, വനനശീകരണം, ആവാസവ്യവസ്ഥയുടെ നാശം എന്നിവ കാരണം കൃഷ്ണമൃഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സ്ഥിതിയാണ്. ഡ്രോൺ ക്യാമറകളിൽ പകർത്തിയ ചിത്രങ്ങളിൽ അര ഡസനോളം കൃഷ്‌ണമൃഗങ്ങളാണ് പന്ന നാഷണല്‍ പാർക്കില്‍ കണ്ടെത്തിയത്.
Last Updated : Feb 3, 2023, 8:18 PM IST