കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കൊണ്ട് ഏത്തമിടീച്ച് മധ്യപ്രദേശ് പൊലീസ് - മധ്യപ്രദേശ് പൊലീസ്
മധ്യപ്രദേശ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിചിത്ര ശിക്ഷാ നടപടിയുമായി മധ്യപ്രദേശ് പൊലീസ്. മന്ദ്സോറില്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെക്കൊണ്ട് നടുറോഡില്‍ വച്ച് ഏത്തമിടീച്ചു. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 12,918 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,85,703 ആയി. 11,000 പേര്‍ രോഗമുക്തി നേടി. 5,041 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.