ബസ്‌തറിലെ നക്‌സൽ പരിശീലന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു - സുക്മ പ്രദേശം
ചത്തീസ്‌ഗഡിലെ ബസ്‌തറിൽ നക്‌സലുകളുടെ പരിശീലന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദർബ ഡിവിഷനിലെ വനത്തിൽ മുഖം മറച്ച് നക്‌സലുകൾ പരിശീലനം നടത്തുന്നതാണ് വീഡിയോ ദ്യശ്യങ്ങൾ. കമാൻഡർ ലക്ഷ്‌മൺ കൊറാമിന്‍റെ മുഖം ദ്യശ്യങ്ങളിൽ വ്യക്തമാണ്. ഇത്തരത്തിലുള്ള വീഡിയോ പുറത്തുവിട്ടത് നക്‌സലുകളുടെ പുതിയ തന്ത്രമാണ് എന്നാണ് വിലയിരുത്തൽ. വിവിധ നക്‌സൽ ഗ്രൂപ്പുകൾ സുക്മ പ്രദേശത്ത് മൂന്ന് ദിവസത്തെ പരിശീലനം നടത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.