മഹാരാഷ്‌ട്രയില്‍ ഹെലികോപ്‌റ്ററില്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി സര്‍പഞ്ച് - മഹാരാഷ്‌ട്ര വാര്‍ത്തകള്‍
മുംബൈ: മഹാരാഷ്‌ട്രയിലെ അമ്പി ദുമാല ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ച് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് ഹെലികോപ്‌റ്ററില്‍. പൂനെയില്‍ വ്യവസായിയായ ജലീന്ദര്‍ ഗാഗ്രെയെന്ന സര്‍പഞ്ചാണ് ഹെലികോപ്‌റ്ററിലെത്തിയത്. ധനികനായ സര്‍പഞ്ചുമാരില്‍ ഒരാളായ ജലീന്ദര്‍ ഗാഗ്രെയ്‌ക്ക് ഊഷ്‌മളമായ സ്വീകരണമാണ് ഗ്രാമീണര്‍ നല്‍കിയത്. ഗ്രാമത്തിലേക്ക് മടങ്ങുകയെന്ന ഗാന്ധിജിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ഗ്രാമത്തിന്‍റെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമെന്ന് ജലീന്ദര്‍ പറഞ്ഞു.