ആന്ധ്രപ്രദേശിലെ വൈൻ ഷോപ്പ് നാട്ടുകാർ നശിപ്പിച്ചു - കൊവിഡ് 19
അമരാവതി: തല്ലൂരു മണ്ഡലിലെ വൈൻ ഷോപ്പ് നാട്ടുകാർ നശിപ്പിച്ചു. കൊവിഡ് പകർച്ചവ്യാധി അവസാനിക്കുന്നതു വരെ വൈൻ ഷോപ്പ് തുറക്കരുതെന്ന് ഗ്രാമത്തിലെ സ്ത്രീകൾ ഷോപ്പ് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് വൈൻ ഷോപ്പ് അടപ്പിക്കുകയും കടയിലെ മറ്റ് വസ്തുക്കൾ കത്തിക്കുകയും ചെയ്തു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ രാജ്യത്തുടനീളമുള്ള മദ്യവിൽപ്പന ശാലകൾ അടച്ചിരുന്നുവെങ്കിലും മെയ് മാസത്തിൽ അവ വീണ്ടും തുറക്കാൻ അനുവദിച്ചു.