മഴ കനത്തതോടെ മലിന ജലത്തിൽ മുങ്ങി ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി - Telangana
ഹൈദരാബാദ്: മഴ കനത്തതോടെ മലിന ജലത്തിൽ മുങ്ങി ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി. തെലങ്കാനയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇത്. ആശുപത്രിയിലെ കുലി ഖുതുബ് ഷാ കെട്ടിടത്തിലാണ് മലിന ജലം ഒഴുകി എത്തിയത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണ് ഉള്ളത്. ആശുപത്രിയിലേക്ക് വെള്ളം ഒഴുകി എത്തുന്നതിന്‍റെയും ആശുപത്രി ജീവനക്കാർ ഒഴുക്ക് തടയാൻ ശ്രമിക്കുന്നതുമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.