മാനസിക സംഘർഷം കുറക്കാന്‍ നൃത്തം ചെയ്ത് ഡോക്ടർമാർ - വിക്ടോറിയ ഹോസ്പിറ്റൽ
ബെംഗളുരു: കൊവിഡ് പകർച്ചവ്യാധിയുടെ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടാൻ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാർ നൃത്തം ചെയ്തു.കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ബോളിവുഡ് സംഗീതത്തിനൊപ്പം നൃത്തം ചെയ്തതത്.പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡോക്ടർമാരുടെ നൃത്തം ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.