'കൊവിഡിനെയല്ല പേടി തലക്കു മുകളിലെ ഫാനാണ് പ്രശ്‌നം' വൈറലായി യുവാവിന്‍റെ വീഡിയോ - കൊവിഡ് വ്യാപനം
ഭോപ്പാൽ: കൊവിഡ് ആശുപത്രിയിൽ നിന്നുള്ള യുവാവിന്‍റെ സെൽഫി വീഡിയോ വൈറലാകുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന യുവാവ് തനിക്ക് കൊവിഡിനെയല്ല പേടി ആശുപത്രിയിലെ ഫാനിനെയാണ് പേടി എന്നാണ് പറയുന്നത്. മധ്യപ്രദേശ് ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. തനിക്ക് മുകളില്‍ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ഫാൻ മാറ്റണമെന്നും യുവാവ് അധികൃതരോട് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.