നാലടിയുള്ള പാമ്പിനെ വിഴുങ്ങി 'മൂന്നടി മൂര്‍ഖന്‍'; കാണാം വൈറല്‍ വീഡിയോ
തുംകൂര്‍: നാലടി നീളമുള്ള പാമ്പിനെ മൂന്നടിയുള്ള മൂർഖൻ വിഴുങ്ങാന്‍ ശ്രമിക്കുന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് 'നെറ്റിസണ്‍സ്'. കര്‍ണാടകയിലെ തുംകൂറില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സംഭവമറിഞ്ഞ് പാമ്പുപിടിത്തക്കാരന്‍ ദിലീപ് സ്ഥലത്തെത്തുകയും ഇരയായ പാമ്പിനെ മൂര്‍ഖന്‍റെ വയറ്റില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു. ലിംഗപൂർ സർവീസ് റോഡില്‍ നിന്നും പിടികൂടിയ ഇരു പാമ്പുകളയും ദേവരായ ദുർഗ വനമേഖലയില്‍ തുറന്നുവിട്ടു.