ബിജെപിയിൽ ചേർന്നതിന് പിന്നാലെ പൊതുവേദിയിൽ ഏത്തമിട്ട് സുശാന്ത് പാൽ - sushantha pal
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ ടിഎംസിയിൽ നിന്ന് ബിജെപിയിൽ ചേരുന്ന നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. ബിജെപിയിൽ ചേർന്നതിന് ശേഷം പൊതു സമ്മേളനത്തിൽ സുശാന്ത് പാൽ ഏത്തമിട്ടു. ചെയ്‌തു പോയ തെറ്റിന് പരിഹാരമായാണ് ഏത്തമിട്ടത്. വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലാണ് സംഭവം. 1998 മുതൽ തൃണമൂൽ കോൺഗ്രസുമായി പ്രവർത്തിച്ച നേതാവാണ് സുശാന്ത് പാൽ.