അനീതിക്കെതിരെ ജനങ്ങൾ പോരാടണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ സംരക്ഷിക്കണമെന്ന കർത്തവ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറില്ലെന്ന് കോൺഗ്രസ് ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി. അനീതിക്കെതിരെ ജനങ്ങൾ പോരാടണമെന്നും സോണിയ ഗാന്ധി പറഞ്ഞു. രാംലീല മൈതാനത്ത് നടന്ന ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്നത് "ആശയക്കുഴപ്പത്തിലായ നേതാവ്, കുഴപ്പം നിറഞ്ഞ സംസ്ഥാനം" അവസ്ഥയാണെന്നും " എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികാസം" എവിടെയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.