ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി - ചാപ്ര
പട്‌ന: ചാപ്രയിൽ മണൽ നിറച്ച ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി. മാഞ്ച് പാലത്തിന് സമീപം മണൽ നിറച്ച് ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന് ആറ് തൊഴിലാളികളെയാണ് കാണാതായത്. പൊലീസും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി കാണാതായവർക്കുള്ള തെരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.