ട്രെയിനില്‍ നിന്നും വീണു; രക്ഷകനായി റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ - ട്രെയിന്‍ അപകടം
കൊല്‍ക്കത്ത: ബംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയാറാന്‍ ശ്രമിക്കുന്നതിടെ പ്ലാറ്റ്ഫോമിലേക്ക് വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്‌ചയില്‍ സുജോയ് ഘോഷ് (44) എന്നയാളുടെ തല അടക്കം ശരീരത്തിന്‍റെ പകുതി ഭാഗം ട്രെയിനിനടിയിലേക്ക് പോയിരുന്നു. അപകടം കണ്ട റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥനായ ധര്‍മേന്ദ്ര കുമാര്‍ യാദവാണ് അപകടത്തില്‍പ്പെട്ടയാളെ പുറത്തേക്ക് വലിച്ചെടുത്തത്. വെള്ളിയാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്.