ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍
ഹൈദരാബാദ്: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമരാവതി പരിരക്ഷണ സമിതിയുടെ ബസ് യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന സര്‍ക്കാർ തീരുമാനത്തിനെതിരെയായിരുന്നു ബസ് യാത്ര. എന്നാല്‍ ബസ് യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ബസുകള്‍ തടയുകയായിരുന്നു.