സ്റ്റേജ് തകര്‍ന്നു; പപ്പു യാദവിന് പരിക്ക് - സ്റ്റേജ് തകര്‍ന്നു
പട്‌ന: ബിഹാറില്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവിന് സ്റ്റേജ് തകര്‍ന്ന് പരിക്കേറ്റു. വലതു കൈയില്‍ അദ്ദേഹത്തിന് ഒടിവ് പറ്റിയിട്ടുണ്ട്. മുസാഫര്‍പൂരിലെ മിനാപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിരുന്നു.