നാസിക്കിൽ വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന വളർത്തുനായയെ പുലി പിടിച്ചു - Nashik
മുംബൈ: നാസിക്കിൽ വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന വളർത്തുനായയെ പുലി പിടിച്ചു. നിഫാദ് പ്രദേശത്തെ മോതിറാം സോനവാനെയുടെ വീടിന് പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നായക്കുട്ടിയെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. നാസിക്കിലെ ജനവാസ മേഖലകളിൽ പുലിയുടെ ശല്യം രൂക്ഷമാകുകയാണ്. പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രദേശത്ത് നിന്ന് നിരവധി പുലുകളെയാണ് വനംവകുപ്പ് ഇതിനോടകം പിടികൂടിയത്.