എസ്‌സി എസ്‌ടി വിദ്യാർഥികളുടെ ഗ്രാന്‍റ് വർദ്ധിപ്പിക്കണമെന്ന് കെ സോമപ്രസാദ് എംപി - K. Somaprasad MP
ന്യൂഡല്‍ഹി; എസ്‌സി,എസ്‌ടി വിദ്യാർഥികൾക്ക് കേന്ദ്രം നൽകുന്ന ലംപ്സം ഗ്രാന്‍റ്, സ്കോളർഷിപ്പ് തുക കൂട്ടണമെന്നും ലംപ്സം ഗ്രാന്‍റ് നൽകുന്നതിന് മാതാപിതാക്കളുടെ വരുമാന പരിധി മാനദണ്ഡമാക്കുന്നത് ഇല്ലാതാക്കണമെന്നും കെ. സോമപ്രസാദ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ പ്രീമെട്രിക് സ്കോളർഷിപ്പിന് മാതാപിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കുറവായിരിക്കണം എന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയ എംപി കേരള സർക്കാർ എസ്‌സി,എസ്‌ടി വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്‍റ് , സ്കോളർഷിപ്പുകൾ എന്നിവ വരുമാനം നോക്കാതെോയാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.