കേരളം

kerala

ETV Bharat / videos

സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുറവ് വിഹിതം നല്‍കുന്നതിൽ ചർച്ച വേണമെന്ന് എംപി ജയറാം രമേഷ് - ജയറാം രമേഷ്

By

Published : Feb 6, 2020, 4:11 AM IST

ന്യൂഡൽഹി: കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്‍കുന്ന വിഹിതത്തില്‍ കുറവുണ്ടാകുന്നതിനെ സംബന്ധിച്ച് വിശദമായ ചർച്ച വേണമെന്നും കേന്ദ്രസർക്കാർ ഇക്കാര്യം പുനപരിശോധിക്കണമെന്നും രാജ്യസഭാ എംപി ജയറാം രമേഷ്. കേരളം, കർണാടക അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തില്‍ വലിയ നഷ്‌ടം സഹിക്കേണ്ടി വരുന്നതായും പാർലമെന്‍റിന്‍റെ ബജറ്റ് സെഷനില്‍ അദ്ദേഹം പറഞ്ഞു. ഫിനാൻസ് കമ്മിഷനും കേന്ദ്രസർക്കാരും സംസ്ഥാനങ്ങൾക്ക് നല്‍കേണ്ട വിഹിതം സംബന്ധിച്ച് പുനപരിശോധന നടത്തണമെന്നും ഇത് സംബന്ധിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അത് ചെയ്യണമെന്നും ജയറാം രമേഷ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details