പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷം ഇന്ധനം പകരുന്നുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജി. കിഷണ്‍ റെഡ്ഡി. സ്‌ത്രീകളും വിദ്യാര്‍ഥികളും തെരുവിലിറങ്ങി നടത്തുന്ന സമരത്തിന് പ്രതിപക്ഷം ഇന്ധനം പകരുകയാണെന്ന് കിഷണ്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജി. കിഷണ്‍ റെഡ്ഡി പറഞ്ഞു.