ഗതികെട്ടാല്‍ സിംഹവും പുല്ല് തിന്നും; ഗിർ വനത്തിലെ കാഴ്ച വൈറലാകുന്നു - ഗതികെട്ടാല്‍ പുലി മാത്രമല്ല സിംഹവും പുല്ല് തിന്നും
ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന പഴഞ്ചൊല്ലിന് സമാനമായ കാഴ്ചയാണ് ഗുജറാത്തിലെ ഗിര്‍ വനത്തിലെ ദൃശ്യങ്ങൾ പറയുന്നത്. പുല്ല് തിന്നുന്നത് സിംഹമാണെന്ന് മാത്രം. ഗിര്‍ വനത്തിലെ സിംഹം പുല്ല് തിന്നുന്ന കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മാംസഭോജികളായ മൃഗങ്ങള്‍ സാധാരണയായി ദഹനനാളങ്ങളിൽ നിന്ന് അനാവശ്യ വസ്‌തുക്കളെ ഛർദ്ദിക്കാൻ പുല്ല് തിന്നാറുണ്ട്. ഇതാണ് സിംഹം പുല്ല് തിന്നാനുള്ള കാരണമെന്നാണ് സൂചന.