ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവികാഭ്യാസം അവസാനിച്ചു - നാവികാഭ്യാസം
ഇന്ത്യയുടെയും ശ്രീലങ്കൻ നാവിക സേനയുടെയും സംയുക്ത നാവികാഭ്യാസം അവസാനിച്ചു. വിശാഖപട്ടണം കിഴക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിലാണ് ദ്വിദിന നാവികാഭ്യാസം നടന്നത്. കാണാതായ യുദ്ധക്കപ്പലുകൾ എങ്ങനെ കണ്ടെത്താം, യുദ്ധക്കപ്പലില്‍ നിന്ന് വെടിയുതിര്‍ക്കുന്ന രീതി, യുദ്ധസമയത്ത് ഒരു കപ്പലില്‍ മറ്റൊന്നിലേക്ക് മാറുന്നതെങ്ങനെ തുടങ്ങിയവ നാവികസേനകള്‍ പ്രകടനത്തില്‍ കാഴ്‌ചവച്ചു. അവസാന ദിനം ശ്രീലങ്കൻ നാവിക ഉദ്യോഗസ്ഥർക്ക് വിശാഖപട്ടണത്തെ തീരദേശ ഉദ്യോഗസ്ഥര്‍ പരമ്പരാഗത രീതിയില്‍ യാത്രയയപ്പും നല്‍കി.