ഹരിയാനയില്‍ വ്യോമസേനാ ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കി - ഹരിയാന
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപട് ജില്ലയില്‍ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ അടിയന്തരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് രാവിലെ 10 മണിയോടെ യമുന പാലത്തിനടുത്തുള്ള റോഡിലാണ് ഹെലികോപ്‌റ്റര്‍ അടിയന്തര ലാൻഡിങ് നടത്തിയത്. തകരാറിനെക്കുറിച്ച് പൈലറ്റ് വിവരം നല്‍കിയതിനെ തുടര്‍ന്ന് ഹിൻഡൺ എയർബേസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. 90 മിനിറ്റ് കൊണ്ട് ഹെലികോപ്‌റ്ററിന്‍റെ തകരാര്‍ പരിഹരിച്ച ശേഷം ലക്ഷ്യസ്ഥാനത്തേക്ക് പറന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.