നാഗ്‌പൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു - മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ
മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു. അബ്ദുൽ ആസിഫ് ഷെയ്ക്കും 12 വയസ്സുള്ള മകൻ ഷാഹിൽ ഷെയ്ക്കുമാണ് മൊഹഗാവ് സിൽപിയിലെ തടാകത്തിൽ മുങ്ങി മരിച്ചു. അബ്ദുൽ ആസിഫ് തടാകത്തിൽ മുങ്ങിപ്പോകുന്നത് കണ്ട് ഭാര്യയും പിന്നാലെ മകനും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇളയ കുട്ടിയുടെ നിലവിളി കേട്ട് എത്തിയ ആളുകളാണ് ഭാര്യയെ രക്ഷിച്ചത്. ഇളയമകൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ മൂവരും അപകടത്തിൽ പെടുന്നത് കൃത്യമായി പതിഞ്ഞിട്ടുണ്ട്.