വലയ സൂര്യഗ്രഹണ ദിവസം നടയടക്കാതെ ആന്ധ്രയിലെ ശ്രീകലഹസ്‌തി ദേവസ്‌ഥാനം
അമരാവതി: വലയ സൂര്യഗ്രഹണദിവസം രാജ്യത്തുടനീളം ക്ഷേത്രങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ ആന്ധ്രയിലെ ഒരു ക്ഷേത്രം മാത്രം തുറന്നിരുന്നു. ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്‌തി ദേവസ്‌ഥാനമാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുത്തത്. . ഗ്രഹണവേളയില്‍ രാഹുവിനും കേതുവിനും പ്രത്യേക പൂജ ചെയ്യുന്ന ക്ഷേത്രമാണിത്. ജാതകദോഷം മാറുമെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇന്ത്യയില്‍ തന്നെ സൂര്യ ചന്ദ്ര ഗ്രഹണ സമയത്ത് നട തുറക്കുന്ന ഏക ക്ഷേത്രമാണിത്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്‌തി ദേവസ്‌ഥാനം മാത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുത്തു. ഗ്രഹണവേളയില്‍ രാഹുവിനും കേതുവിനും പ്രത്യേക പൂജ ചെയ്യുന്ന ക്ഷേത്രമാണിത്. ജാതകദോഷം മാറുമെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇന്ത്യയില്‍ തന്നെ സൂര്യ ചന്ദ്ര ഗ്രഹണ സമയത്ത് നട തുറക്കുന്ന ഏക ക്ഷേത്രമാണിത്.