വൈറലായി ഹിമാചലിലെ ഹിമപാതം - വൈറല്‍ വീഡിയോ
ഷിംല: ഹിമാചലിലെ ലാഹ്വാള്‍ & സ്പീറ്റി ജില്ലയിലെ ഗോണ്ടലാ താഴ്വരയില്‍ ഹിമപാതം. ഖാംഗ്സര്‍ ഗ്രാമത്തിലാണ് ശനിയാഴ്ച ഹിമപ്രവാഹമുണ്ടായത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹിമാനി തകരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മേഖലയില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.