മധ്യപ്രദേശില്‍ എഎസ്ഐക്കു നേരെ ആസിഡ് ആക്രമണം - Sagar
ബോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം. എഎസ്ഐ അനില്‍ കുജുര്‍ന് നേരെയാണ് ആക്രമണമുണ്ടായത്. യോഗേഷ് സോണി എന്ന പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു കുജുര്‍. പൊലീസിനെ കണ്ട പ്രതി ആസിഡ് എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കുജുറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.