കനത്ത മഞ്ഞുവീഴ്ചയിൽ ജമ്മു കശ്മീർ - ജമ്മു കശ്മീർ വാർത്തകൾ
ശ്രീനഗർ: കഴിഞ്ഞ നാല് ദിവസമായി ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. മിക്ക ഭാഗങ്ങളിലും ജന ജീവിതം തടസപ്പെട്ടു. ഞായറാഴ്ച മുതൽ കശ്മീരിലേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. കാശ്‌മീർ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിമാനങ്ങൾ റദ്ദാക്കിയതും കാരണം ദുരിതത്തിലായ നിരവധി സഞ്ചാരികൾ കശ്മീരിൽ കുടുങ്ങി. പുതുവത്സരം ആഘോഷിക്കാൻ എത്തിയ സഞ്ചാരികളാണ് കുടിങ്ങിയതിൽ ഏറെയും. സന്ദർശകരെ സഹായിക്കുന്നതിനായി പ്രാദേശിക ഹോട്ടലുകളും ഹൗസ് ബോട്ട് ഉടമകളും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ വിനോദസഞ്ചാരികൾക്ക് സൗജന്യ താമസ സൗകര്യം നൽകുന്നു. വെള്ള പുതച്ച കിടക്കുന്ന പർവതങ്ങളും സമതലങ്ങളും കണാൻ സഞ്ചാരികൾ പുറത്തിറങ്ങിയത് കശ്‌മീരിലെ ഗതാഗതത്തെ ബാധിച്ചു.