കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍ - ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ എത്തിയവരില്‍ ശ്രദ്ധപിടിച്ചുപറ്റി ഉദയ് വീര്‍. ആം ആദ്‌മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂലില്‍ കെജ്‌രിവാളിന്‍റെ ചിത്രങ്ങള്‍ ഒട്ടിച്ച് അലങ്കരിച്ച് മയിലിനെപോലെ പിന്നില്‍ കെട്ടിയാണ് ഇയാള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അരവിന്ദ് കെജ്‌രിവാള്‍ അധികാരത്തില്‍ എത്തുമ്പോള്‍ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഗോകുല്‍പുരി സ്വദേശിയായ ഉദയ് വീര്‍ തയ്യല്‍ തൊഴിലാളിയാണ്. അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.