കുളിമുറിയിൽ കുടുങ്ങിക്കിടന്നത് 14 അടി നീളമുള്ള രാജവെമ്പാല! വൈറലായി ദൃശ്യങ്ങൾ - snake expert
ബെൽത്തങ്ങാടി: ഒരു ഫാം ഹൗസിലെ കുളിമുറിയിൽ കുടുങ്ങിക്കിടന്ന രാജവെമ്പാലയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിലെ അലദങ്ങാടി ഗ്രാമത്തിലാണ് 14 അടി നീളമുള്ള രാജവെമ്പാലയെ പാമ്പ് പിടിത്തക്കാരനായ അശോകിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. പാമ്പ് കുളിമുറിയിൽ ഒളിഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഇവിടത്തെ താമസക്കാർ ഉടൻ അശോകിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിസാഹസികമായി രാജവെമ്പാലയെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രക്ഷപ്പെടുത്തിയ പാമ്പിനെ കാട്ടിലേക്ക് വിട്ടു.