കശ്‌മീരിനിനി വസന്തകാലം ; ടുലിപ്പ് ഗാര്‍ഡന്‍ തുറന്നു - ടുലിപ്പ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു
ശ്രീനഗര്‍ : സബര്‍വന്‍ ഹില്ലിലെ ടുലിപ്പ് ഗാര്‍ഡന്‍ തുറന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ്പ് ഗാര്‍ഡനാണ് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നത്. ബുധനാഴ്ച ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മേത്തയാണ് ഗാര്‍ഡന്‍ തുറന്നത്. ജമ്മു കശ്മീരിന്‍റെ ടൂറിസം ഭൂപടത്തിലെ നാഴികക്കല്ലാണ് ടുലിപ്പ് ഗാര്‍ഡനെന്ന് അദ്ദേഹം പറഞ്ഞു. ഗാര്‍ഡന്‍ തുറന്നതോടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:20 PM IST