Video | കുതിച്ചെത്തിയ കാർ കീഴ്‌മേൽ മറിഞ്ഞത് നാല് തവണ ; അത്‌ഭുത രക്ഷപ്പെടല്‍
പൂനെ : അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വളവിൽ മറിഞ്ഞത് നാല് തവണ. കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. പൂനെ-മുംബൈ ഹൈവേയിൽ വച്ച് ബുധനാഴ്‌ച (06.04.2022) രാവിലെ 8.30ഓടെയായിരുന്നു അപകടം. അക്വിര മാതാ ക്ഷേത്രത്തിൽ നിന്ന് മുംബൈ ഭാഗത്തേക്ക് തിരികെ പോകുകയായിരുന്ന കാർ ഖണ്ടാല വളവിൽ വച്ചാണ് മറിഞ്ഞത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിൽ കലാശിച്ചതെന്ന് പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Last Updated : Feb 3, 2023, 8:22 PM IST