കേരളം

kerala

ETV Bharat / sukhibhava

'അസ്ഥികളുടെ ആരോഗ്യത്തിനായി ചുവടു വയ്‌ക്കാം'; ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം - Bone Density

ഇന്നത്തെ കാലത്ത് വളരെ സാധാരണമാണെങ്കിലും ഗുരുതരമായ രോഗമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). പൊതുവെ വാർധക്യ സഹജമായ അസുഖമെന്നു പറയുമെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രോഗം ചെറുപ്പക്കാർക്കിടയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് ആശങ്കാജനകമാണ്

World Osteoporosis Day 2022  World Osteoporosis Day  Osteoporosis  ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം  ലോക ഓസ്റ്റിയോപൊറോസിസ് ദിനം  ഓസ്റ്റിയോപൊറോസിസ്  Bone Density  അസ്ഥി സാന്ദ്രത
'അസ്ഥികളുടെ ആരോഗ്യത്തിനായി ചുവടു വയ്‌ക്കാം'; ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം

By

Published : Oct 20, 2022, 3:01 PM IST

സ്ഥികളെ ദുർബലപ്പെടുത്തുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥ പ്രായമായവരുടെ രോഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ കാരണങ്ങളാൽ യുവാക്കളിലും ഓസ്റ്റിയോപൊറോസിസ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഈ രോഗത്തിന്‍റെ ഗൗരവത്തെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്‌ടോബർ 20ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി ആചരിക്കുന്നു.

ഈ ദിനം ആചരിക്കുന്നതിന്‍റെ മറ്റൊരു പ്രധാന ഉദ്ദേശ്യം, ഈ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അനുഭവങ്ങള്‍ രോഗവുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് ജനങ്ങള്‍ക്ക് വേദി ഒരുക്കുക എന്നതാണ്. ഇക്കാലത്ത് മിക്ക ഡോക്‌ടർമാരും വാർധക്യത്തിൽ ഒരു തവണയെങ്കിലും അസ്ഥി സാന്ദ്രത (Bone Density) പരിശോധന നടത്താൻ നിര്‍ദേശിക്കാറുണ്ട്. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ആളുകളുടെ ഓസ്റ്റിയോപൊറോസിസ് ശരിയായ സമയത്ത് കണ്ടെത്തുക എന്നതാണ് ഇത്തരം പരിശോധനകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്താണ് ഓസ്റ്റിയോപൊറോസിസ്: എല്ലുകളെ വളരെയധികം ദുര്‍ബലപ്പെടുത്തുന്ന സങ്കീര്‍ണമായ ഒരു അസ്ഥി രോഗമാണ് ഓസ്റ്റിയോപൊറോസിസ്. കഠിനമായ വേദനക്ക് പുറമെ മറ്റു രോഗങ്ങള്‍ ഉണ്ടാകാനും ഓസ്റ്റിയോപൊറോസിസ് കാരണമാകുന്നു. അസ്ഥികള്‍ ദുര്‍ബലപ്പെടുന്നതിനാല്‍ ചെറിയ വീഴ്‌ചയോ മറ്റോ ഉണ്ടായാല്‍ പോലും അസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പേര് വന്ന വഴി: സുഷിരമുള്ള അസ്ഥികൾ (Porous Bones) എന്ന് അര്‍ഥം വരുന്ന ലാറ്റിന്‍ പദമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). ഈ രോഗം ഉള്ളവരില്‍ അസ്ഥികള്‍ ദുര്‍ബലമാകുന്നു. നേരിയ സമ്മര്‍ദം പോലും അസ്ഥികള്‍ പൊട്ടാന്‍ കാരണമാകും.

കാരണങ്ങള്‍ ഇവയൊക്കെ: ഓസ്റ്റിയോപൊറോസിസ് ഇന്നത്തെ കാലഘട്ടത്തില്‍ വളരെ സാധാരണമായ ഒരു രോഗമാണെങ്കിലും രോഗത്തിന്‍റെ അവസ്ഥ ഗുരുതരമാണ്. കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് എട്ടില്‍ ഒരു പുരുഷനും മൂന്നില്‍ ഒരു സ്‌ത്രീക്കും ഒരാള്‍ക്കും ഈ രോഗം ഉണ്ട്. പൊതുവെ വാർധക്യ സഹജമായ അസുഖമെന്നു പറയുമെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രോഗം ചെറുപ്പക്കാർക്കിടയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് ആശങ്കാജനകമാണ്. ഇത്തരം സാഹചര്യത്തിലാണ് ഓസ്റ്റിയോപൊറോസിസ് ദിനത്തിന്‍റെ പ്രസക്തി.

പ്രായം കൂടുന്തോറും എല്ലുകളുടെ വഴക്കം കുറയാൻ തുടങ്ങുകയും അവ ദുർബലമാവുകയും ചെയ്യും. കൂടാതെ, ശരീരത്തിലെ കോശങ്ങളിൽ കുറവുണ്ടാകുകയും കോശങ്ങളുടെ രൂപീകരണത്തിന്‍റെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, എല്ലുകൾക്ക് ആവശ്യമായ മറ്റ് വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പോഷക ഘടകങ്ങളുടെ അഭാവം കൂടി ശരീരത്തില്‍ ഉണ്ടായാല്‍ ഓസ്റ്റിയോപൊറോസിസ് ബാധിക്കാനുള്ള സാധ്യത വര്‍ധിക്കും.

ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, അലസമായ ജീവിതശൈലി, മദ്യപാനം, പുകവലി, ജനിതക കാരണങ്ങൾ, പൊണ്ണത്തടി, റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ്, സന്ധിവാതം, സീലിയാക് രോഗം, വൻകുടൽ പുണ്ണ് എന്നിവയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കും. കൂടാതെ പോഷകങ്ങൾ ശരിയായി ദഹിക്കാത്തതും ചില സാഹചര്യങ്ങളില്‍ പ്രമേഹവും ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം.

സ്റ്റിറോയിഡ് അടങ്ങിയിട്ടുള്ള മരുന്നുകള്‍, ആന്‍റിപൈലെപ്റ്റിക് (അപസ്‌മാരത്തിനുള്ള മരുന്ന്), കാൻസർ മരുന്നുകൾ എന്നിവയുടെ ദീർഘകാല ഉപയോഗവും ഓസ്റ്റിയോപൊറോസ് ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്‌ത്രീകളിലെ നേരത്തെയുള്ള ആര്‍ത്തവ വിരാമവും ഈ രോഗത്തിന് കാരണമാകുന്നു. പുരുഷന്മാരേക്കാൾ സ്‌ത്രീകളിലാണ് ഓസ്റ്റിയോപൊറോസ് കൂടുതലായി കാണപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഓസ്റ്റിയോപൊറോസിസ് ദിനത്തിന്‍റെ പ്രാധാന്യം: ഓസ്റ്റിയോപൊറോസിസ് തടയുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. 'അസ്ഥികളുടെ ആരോഗ്യത്തിനായി ചുവട് വയ്‌ക്കുക' എന്നതാണ് ഈ വര്‍ഷത്തെ ഓസ്റ്റിയോപൊറോസിസ് ദിനം ഉയര്‍ത്തുന്ന മുദ്രാവാക്യം. ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആദ്യമായി ആചരിച്ചത് 1996 ഒക്‌ടോബർ 20 നാണ്.

യുകെയിലെ നാഷണൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റിയും യൂറോപ്യൻ കമ്മിഷനും ചേർന്നാണ് ഇത് ആരംഭിച്ചത്. അതിനുശേഷം 1997ൽ ഇന്‍റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ (ഐഒഎഫ്) രൂപീകരിച്ചു. 1998ലും 1999ലും ലോകാരോഗ്യ സംഘടനയും ഐഒഎഫും ചേർന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിച്ചു. അതിനുശേഷം എല്ലാ വർഷവും ഈ ദിനം ആചരിച്ചുവരുന്നു.

രോഗത്തിന്‍റെ അപകടസാധ്യതകൾ, രോഗലക്ഷണങ്ങൾ, ചികിത്സാരീതികൾ എന്നിവയെ കുറിച്ച് അവബോധം ഉണ്ടാക്കുക മാത്രമല്ല, രോഗം യഥാസമയം കണ്ടെത്താനും ചികിത്സ നേരത്തെ ആരംഭിക്കാനും കഴിയുന്ന തരത്തിൽ അവരെ പ്രേരിപ്പിക്കാനുള്ള ശ്രമവും ഓസ്റ്റിയോപൊറോസിസ് ദിനാചരണത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details