വര്‍ഷം തോറും ഫെബ്രുവരി 4ന് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നു. 120 രാജ്യങ്ങളില്‍ നിന്ന് 470 സംഘടനകളുടെ കൂട്ടായ്‌മയായ യുഐസിസിയാണ് (യൂണിയന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ) ഇതിന് നേതൃത്വം നല്‍കുന്നത്. ആരോഗ്യ രംഗത്ത് വളരെയധികം പുരോഗതി കൈവരിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ പുരോഗതിക്കൊപ്പം തന്നെ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. അത്തരത്തിലുള്ള ഒരു രോഗമാണ് കാന്‍സര്‍. കാന്‍സറിനെ കുറിച്ച് നിരന്തരം പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വിവിധതരത്തിലുള്ള കാന്‍സറുകളാണ് ഓരോ ദിവസവും സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
എന്താണ് കാന്‍സര്‍: കോശ നിര്‍മിതമാണ് ശരീരം. അത് മനുഷ്യന്‍റെയോ മൃഗങ്ങളുടെയോ എല്ലാം ഒരു പോലെ തന്നെ. കോടി കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിന് നിറവും ആകൃതിയും ഘടനയുമെല്ലാം നല്‍കുന്നത് കോശങ്ങളാണ്. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിലുള്ള കോശങ്ങളുടെ വളര്‍ച്ച പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അമിതമാകുകയും അത്തരത്തില്‍ വളര്‍ന്ന കോശങ്ങള്‍ ശരീരത്തിലെ മറ്റ് കലകളെ ബാധിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം അഥവ കാന്‍സര്‍. വിവിധ തരത്തിലുള്ള കാന്‍സറുകളാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്. രക്താര്‍ബുദം, ആമാശയ അര്‍ബുദം, സ്‌താര്‍ബുദം, വായ, തൊണ്ട തുടങ്ങി ശരീരത്തിലെ ഏത് ഭാഗങ്ങളിലും കാന്‍സര്‍ ഉണ്ടാകും.
കാന്‍സറും കണക്കുകളും:ഇന്ത്യയില്‍ പ്രതിവര്‍ഷം 75,000 പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്തെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ അതില്‍ 20 ശതമാനം രോഗികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2010ല്‍ 82.9 ലക്ഷം പേരാണ് കാന്‍സര്‍ ബാധിച്ച മരിച്ചത്. 2019 ആയതോടെ ഇത് 20.9 ശതമാനം കൂടി വര്‍ധിച്ച് ഒരു കോടിയിലെത്തി. 2020 ഓടെ ഇന്ത്യയില്‍ 16 കോടി ഓറല്‍ കാന്‍സറും (വായയിലെ കാന്‍സര്‍), 6 കോടി സ്‌താനാര്‍ബുദവും 5.53 കോടി സെര്‍വിക്കല്‍ കാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഈ രോഗവുമായി ബന്ധപ്പെട്ട് ഏകദേശം 300 ദശലക്ഷം ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചിന്‍റെ കണക്ക് പ്രകാരം 2020ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരില്‍ 6.8 ലക്ഷം സ്‌ത്രീകളും 7.1 ലക്ഷം പുരുഷന്മാരുമാണ്. വര്‍ഷം തോറും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായിട്ടാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ഏകദേശം 15,69,793 പേരെങ്കിലും കാന്‍സര്‍ ബാധിച്ച് മരിക്കും. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 159 പേരാണ് വിവിധ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.