കേരളം

kerala

ETV Bharat / sukhibhava

സ്ത്രീകളിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കുന്നതിനുള്ള നുറുങ്ങുവിദ്യകൾ ഇതാ...! - ലൈംഗികാവയവ ശുചിത്വം

സ്ത്രീകളുടെ ആരോഗ്യം എന്നത് ഇന്ത്യൻ കുടുംബങ്ങളിൽ തുറന്ന് ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ്. അതുകൊണ്ടാണ് പല പെൺകുട്ടികളും സ്ത്രീകളും പല പ്രശ്‌നങ്ങളെയും കുറിച്ച് അജ്ഞരായി തുടരുന്നത്.

genital hygiene in females  female health tips  female sexual health  how can chemical loaded intimate wash be harmful  intimate wash harms  vaginal wash tips  how to clean the genitals  female health tips  female sexual health  ജനനേന്ദ്രിയ ശുചിത്വം  ലൈംഗികാവയവ ശുചിത്വം  യോനി അണുബാധ
സ്ത്രീകളിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കുന്നതിനുള്ള നുറുങ്ങുവിദ്യകൾ

By

Published : May 1, 2022, 5:49 PM IST

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഭാഗമാണ് ജനനേന്ദ്രിയം. അതിനാൽ ജനനേന്ദ്രിയത്തിന്‍റെ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. യോനിയിൽ അണുബാധക്ക് കൂടുതൽ സാധ്യത ഉള്ളതിനാൽ സ്ത്രീകൾ ജനനേന്ദ്രിയം എപ്പോഴും ശുചിയാക്കി വയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

യോനിക്ക് സ്വയം വൃത്തിയാക്കാനുള്ള കഴിവുള്ളതിനാൽ സോപ്പോ മറ്റ് രാസവസ്‌തുക്കളോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതില്ലെന്ന് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്‌മി പറയുന്നു. യോനീഭാഗം വൃത്തിയാക്കാൻ ശുദ്ധമായ ഇളം ചൂടുള്ളതോ പച്ചവെള്ളമോ ഉപയോഗിക്കാം.

രാസവസ്‌തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക!

യോനിയിലെ അണുബാധയുടെ സാധ്യത കുറക്കുമെന്ന് അവകാശപ്പെടുന്ന വിവിധ തരം വജൈനൽ വാഷ് അല്ലെങ്കിൽ ഇന്‍റിമേറ്റ് വാഷ് ഉത്‌പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ഉത്‌പന്നങ്ങൾ സ്ഥിരമായി ഉപയോഗിച്ചാൽ ചില നേരം ഇത് വിപരീത ഫലങ്ങൾക്ക് കാരണമാകും. ഒരു ഡോക്‌ടറുടെ നിർദേശ പ്രകാരം മാത്രമേ ഇത്തരം ഉത്‌പന്നങ്ങൾ ഉപയോഗിക്കാവൂ എന്ന് ഡോ.വിജയലക്ഷ്‌മി പറയുന്നു.

വേനൽക്കാലത്ത് ഗുഹ്യഭാഗത്തെ രോമങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് യോനിയിൽ അണുബാധക്കുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ എല്ലാ ദിവസവും ചെറുചൂടുള്ള അല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ച് ജനനേന്ദ്രിയഭാഗം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഗുഹ്യഭാഗത്ത് അമിതമായ വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വൃത്തിയാക്കാൻ വീര്യം കുറഞ്ഞതും രാസവസ്‌തുക്കൾ കലരാത്തതുമായ സോപ്പ് ഉപയോഗിക്കാം. വൃത്തിയാക്കിയ ശേഷം വസ്‌ത്രം ധരിക്കുന്നതിനു മുൻപ് കഴുകിയ ഭാഗം നന്നായി ഉണക്കുക.

ഇതുകൂടാതെ, മനസിൽ സൂക്ഷിക്കേണ്ട ചില മാർഗങ്ങൾ ഇതാ:

  1. അണുബാധയ്ക്ക് കാരണമാകുന്ന ബാക്‌ടീരിയകളുടെ വളർച്ച തടയുന്നതിന് പതിവായി ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യുക. രോമം നീക്കം ചെയ്യുന്നതിനായി ഹെയർ റിമൂവൽ ക്രീമുകൾ ഉപയോഗിക്കരുത്. കാരണം അവയിൽ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കൾ അണുബാധക്ക് കാരണമാകും.
  2. വിയർപ്പ് ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാൽ എല്ലായ്‌പ്പോഴും കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.
  3. ഉയർന്ന താപനില കാരണം ഗുഹ്യഭാഗം അമിതമായി വിയർക്കുന്ന സാഹചര്യത്തിൽ ദിവസത്തിൽ രണ്ട് തവണ അടിവസ്ത്രം മാറ്റുക.
  4. ആർത്തവ സമയത്ത്, കൃത്യമായ ഇടവേളകളിൽ ടാംപണുകളും പാഡുകളും മാറ്റുക.
  5. യോനിയിൽ നിന്ന് വരുന്ന ദ്രവങ്ങൾക്ക് പലപ്പോഴും ചെറിയ ദുർഗന്ധം ഉണ്ടാകും. എന്നാൽ ഇത് ഒഴിവാക്കാൻ ടാൽക്കം പൗഡറോ സ്പ്രേയോ ഉപയോഗിക്കരുത്. ദുർഗന്ധം വളരെ ശക്തമാണെങ്കിൽ ഉടൻതന്നെ ഡോക്‌ടറെ സമീപിക്കുക.
  6. ലൈംഗികാവയവങ്ങൾ കഴുകാൻ ഒരിക്കലും സുഗന്ധമുള്ളതോ രാസവസ്തുക്കൾ അടങ്ങിയതോ ആയ സോപ്പുകൾ ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളമാണ് അനുയോജ്യം.
  7. ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മുൻകരുതലുകൾ ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജനനേന്ദ്രിയങ്ങൾ നന്നായി കഴുകുക.

മേൽപറഞ്ഞ എല്ലാ മാർഗങ്ങളും പാലിച്ച ശേഷവും ചൊറിച്ചിൽ, പുകച്ചിൽ, മറ്റ് പ്രശ്‌നങ്ങൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്‌ടറെ സമീപിക്കുക.

ABOUT THE AUTHOR

...view details