കേരളം

kerala

ETV Bharat / sukhibhava

ആരോഗ്യമുള്ള ചർമ്മമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ശ്രദ്ധിക്കാം ജീവിതശൈലിയും ഭക്ഷണക്രമവും

ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണവും ആവശ്യത്തിന് ഉറക്കവുമാണ് ആരോഗ്യത്തോടെയുള്ള തിളക്കമുള്ള ചർമ്മത്തിന് ആവശ്യം.

tips for healthy skin  Disciplined and active lifestyle  proper dietary care  healthy skin  ആരോഗ്യമുള്ള ചർമ്മമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്  ജീവിതശൈലിയും ഭക്ഷണക്രമവും  ശരിയായ ജീവിതശൈലി  തിളക്കമുള്ള ചർമ്മത്തിന് ആവശ്യം  പോഷകപ്രദമായ ഭക്ഷണത്തിന്‍റെ അഭാവം  അടുക്കും ചിട്ടയുമല്ലാത്ത ജീവിതശൈലി  തിരഞ്ഞെടുക്കാം ചർമ്മത്തിന് ചേരുന്ന ഉത്പന്നങ്ങൾ  ആരോഗ്യമുള്ള ചർമ്മം
ആരോഗ്യമുള്ള ചർമ്മം

By

Published : Jan 3, 2023, 3:59 PM IST

രോഗ്യമുള്ള തിളക്കമുള്ള ചര്‍മം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. നിറമേതായാലും പാടുകളും കുരുക്കളും ഒന്നുമില്ലാത്ത ചർമ്മമാണ് ഏവരുടെയും ഇഷ്‌ടം. പക്ഷെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലിയാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ തിളക്കമുള്ള ചര്‍മ്മം ലഭിക്കില്ല.

ചർമ്മം ആരോഗ്യമുള്ളതാകണമെങ്കിൽ ശരീരവും മനസും ആരോഗ്യമുള്ളതായിരിക്കണം. ചർമ്മത്തിന്‍റെ ആരോഗ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ ശരിയായ ജീവിത ശൈലിയും നല്ല ഭക്ഷണവുമാണ് ഏറെ പ്രധാനം.

ജോലിത്തിരക്കിനിടയിൽ ചർമ്മസംരക്ഷണത്തിന്‍റ കാര്യം പലരും ശ്രദ്ധിക്കാറേയില്ല. ചിട്ടയല്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ചർമ്മരോഗങ്ങൾക്ക് വഴിവയ്‌ക്കുന്നത്. ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പോഷകപ്രദമായ ഭക്ഷണത്തിന്‍റെ അഭാവം:തിരക്കേറിയ ജീവിതത്തിനിടയിൽ പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കാറില്ല. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ശരിയായ സമയത്ത് പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തെ മാത്രമല്ല ശരീരത്തെയും മനസിനെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.

ദിവസവും സമീകൃതാഹാരം കഴിക്കുന്നത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുകളും പോഷകങ്ങളും നല്‍കാന്‍ സഹായിക്കുന്നു. സമീകൃതാഹാരം കഴിക്കുന്നതിലൂടെ സുന്ദരമായ ചര്‍മ്മം നിങ്ങൾക്ക് സ്വന്തമാക്കാം.

മുഖക്കുരുവിന്‍റെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് പാക്ക് ചെയ്‌തതും പ്രൊസസ് ചെയ്‌തതുമായ ഭക്ഷണം. അതിനാൽ മുഖക്കുരുവിന്‍റെ പ്രശ്‌നങ്ങൾ നേരിടുന്നവർ ഭക്ഷണക്രമത്തിൽ നിന്ന് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

അടുക്കും ചിട്ടയുമല്ലാത്ത ജീവിതശൈലി: കൃത്യസമയത്ത് ഉറങ്ങുന്നതും ഉണരുന്നതും പലരുടെയും ജീവിതത്തിൽ നടക്കാറേയില്ല. ഫോണും നോക്കിയിരുന്ന് വളരെ വൈകിയാണ് പലരും ഉറങ്ങുന്നത്. എന്നിട്ട് എഴുന്നേൽക്കുന്നത് ഓരോ നേരത്താണ്.

ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നു. ഇത് തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ കാരണമായേക്കാം. ഉറക്കം ഒഴിവാക്കുകയോ ഉറക്കമില്ലായ്‌മയോ ചര്‍മ്മത്തെ നിര്‍ജീവമാക്കും.

ഉറക്കക്കുറവ് നമ്മുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് കുറഞ്ഞത് 7-9 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.

ഉറക്കം പോലെ തന്നെ പ്രധാനമാണ് ചിട്ടയായ വ്യായാമം. അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ഊർജം നൽകുകയും ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ജോലി ചെയ്യാനും സാധിക്കും. പതിവായി വ്യായാമമോ യോഗയോ ചെയ്യുന്നതിലൂടെ പേശികൾ ശക്തമാകുകയും ചർമ്മം ഇറുകുകയും ചെയ്യുന്നു.

തിരഞ്ഞെടുക്കാം ചർമ്മത്തിന് ചേരുന്ന ഉത്‌പന്നങ്ങൾ: നിരവധിയായ സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. ഇതെല്ലാം വാങ്ങി പരീക്ഷിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഓരോ സീസണും നിങ്ങളുടെ ചർമ്മത്തിന്‍റെ സ്വഭാവവും അനുസരിച്ച് ശരിയായ ചർമ്മസംരക്ഷണ ദിനചര്യ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് മുഖക്കുരു ഉള്ളപ്പോൾ വളരെ കരുതലോട് കൂടി മാത്രമേ ഈ സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ.

മുഖക്കുരുവിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുന്ന ബോഡി വാഷുകൾ, ക്രീമുകൾ അല്ലെങ്കിൽ ലോഷനുകൾ എന്നിവ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുക്കുക. രാത്രി കിടക്കുന്നതിന് മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മുഖം വ്യത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല ഊര്‍ജവും ഉന്മേഷവും കിട്ടാന്‍ ഇത് സഹായിക്കും.

ചര്‍മ്മം ആഴത്തില്‍ വ്യത്തിയാക്കുന്നതിലൂടെ ഇവയ്ക്ക് സ്വന്തമായി ശ്വസിക്കാനുള്ള അവസരമാണ് നിങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. ഒരു ഫേഷ്യല്‍ അല്ലെങ്കില്‍ ക്ലെന്‍സര്‍ ചര്‍മ്മത്തിലെ എല്ലാത്തരം മലിനീകരണങ്ങളെയും നീക്കം ചെയ്യുന്നു. ചര്‍മ്മം പൊട്ടുന്നത്, അകാല വാര്‍ദ്ധക്യം എന്നിവയെല്ലാം മാറ്റാന്‍ ഇത് സഹായിക്കും. ഇത് മാത്രമല്ല കൃത്യമായി സണ്‍സ്‌ക്രീന്‍ ഇടേണ്ടതും വളരെ അത്യാവശ്യമാണ്.

ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം:

  • ധാരാളം വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമവും ശരിയായ ജീവിതശൈലിയും പിന്തുടരുക.
  • ചർമ്മം വൃത്തിയാക്കാൻ, കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇളം ചൂടുള്ള അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കണം. ശക്തമായ രാസവസ്‌തുക്കൾ അടങ്ങിയ സോപ്പിന്‍റെ ഉപയോഗം ഒഴിവാക്കണം. വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കാം.
  • ഓരോ തവണയും മുഖം കഴുകിയതിന് ശേഷം, ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് മോയ്‌സ്‌ചറൈസറോ ക്രീമോ ഉപയോഗിക്കണം.
  • ഓഫിസുകളിൽ ജോലി ചെയ്യുന്നവർ ആഴ്‌ചയിൽ ഒന്നിലധികം തവണ ചർമ്മത്തിൽ സ്‌ക്രബുകളും ഫെയ്‌സ് പായ്ക്കുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതേസമയം പൊടി നിറഞ്ഞ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുന്നവർ 4-5 ദിവസത്തെ ഇടവേളയിൽ മുഖം സ്ക്രബ് ചെയ്യുന്നത് നല്ലതാണ്.
  • നിലവാരമുള്ള ബ്രാൻഡിന്‍റെ മേക്കപ്പ്, ചർമ്മ സംരക്ഷണ ഉത്‌പന്നങ്ങൾ വാങ്ങിക്കുക
  • ഉറങ്ങുന്നതിന് മുൻപ് മുഖത്ത് നിന്നും മേക്കപ്പ് പൂർണമായും നീക്കം ചെയ്യുക.

ABOUT THE AUTHOR

...view details