കേരളം

kerala

ETV Bharat / sukhibhava

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് - ടാവി

കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് നൂതന ഹൃദയ ശസ്ത്രക്രിയയായ ടാവി നടത്തുന്നത്. ശാരീരിക അവശതകളോ പ്രായാധിക്യമോ കാരണം ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകാൻ സാധിക്കാത്തവർക്കാണ് ടാവി ചെയ്യുന്നത്.

tavi heart surgery in kottayam medical college  tavi heart surgery  tavi  heart surgery  kottayam medical college  kottayam medical college tavi surgery  കോട്ടയം മെഡിക്കല്‍ കോളജ്  ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു  നൂതന ശസ്ത്രക്രിയ ടാവി  കോട്ടയം മെഡിക്കല്‍ കോളജ്  കോട്ടയം മെഡിക്കല്‍ കോളജ് ടാവി ശസ്‌ത്രക്രിയ  ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയ  ടാവി  ടാവി എന്നാൽ എന്ത്
നൂതന ശസ്ത്രക്രിയ

By

Published : Feb 6, 2023, 12:41 PM IST

കോട്ടയം:നൂതന ഹൃദയ ശസ്ത്രക്രിയയായ ടാവി വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന ശസ്ത്രക്രിയയാണ് ടാവി. പത്തനംതിട്ട സ്വദേശിയായ 61കാരിയാണ് ശസ്‌ത്രക്രിയയ്ക്ക് വിധേയയായത്.

ശനിയാഴ്‌ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ടീമിന് മന്ത്രി വീണ ജോര്‍ജ് അഭിനന്ദനമറിയിച്ചു.

'ടാവി': സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി ചില വ്യത്യാസങ്ങൾ ടാവിക്കുണ്ട്. ശാരീരിക അവശതകളോ പ്രായാധിക്യമോ കാരണം ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകാൻ സാധിക്കാത്തവരിൽ തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്‌ക്കേണ്ട അവസ്ഥ വരുമ്പോഴാണ് ടാവി ചെയ്യാറുള്ളത്. അയോര്‍ട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴോ, വളരെ ചുരുക്കമായി അയോര്‍ട്ടിക് വാല്‍വിന് ചോര്‍ച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യുന്നത്.

പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്‍റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള (ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യങ്ങളിൽ ടാവി ഗുണകരമാണ്. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്‌ടം കുറവാണ് എന്നിവയാണ് ടാവിയുടെ മറ്റ് പ്രത്യേകതകൾ. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുന്നു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്‍, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി.

മെഡിക്കൽ സംഘത്തിന് മന്ത്രിയുടെ അഭിനന്ദനം: നൂതന ഹൃദയ ശസ്ത്രക്രിയ ടാവി വിജയകരമായി പൂർത്തീകരിച്ച കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘത്തിന് മന്ത്രി വി എൻ വാസവൻ അഭിനന്ദനം അറിയിച്ചു. സൂപ്രണ്ട് ഡോ.ടി കെ ജയകുമാറും ഡോ.വി എൽ ജയപ്രകാശും അടങ്ങിയ സംഘത്തെ മന്ത്രി ഫോണിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന മെഡിക്കൽ കോളജിന് കുതിപ്പ് പകരാൻ ഇതുപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details