റായ്‌പൂർ: നെല്ലിൽ നിന്ന് പ്രോട്ടീനും കാർബോഹൈഡ്രേറ്റും വേർത്തിരിക്കുന്ന സാങ്കേതിക വിദ്യയുമായി ഛത്തീസ്‌ഗഡിലെ കാർഷിക ശാസ്‌ത്രജ്ഞർ. പ്രോട്ടീനും കാർബോഹൈഡ്രേറ്റും നെല്ലിൽ നിന്ന് വേർത്തിരിക്കുന്ന പരീക്ഷണം രാജ്യത്ത് ആദ്യമായാണ് വികസിപ്പിക്കുന്നത്. നെല്ല് പാഴായി പോകുന്നത് ഒഴിവാക്കുന്നതിനൊപ്പം കർഷകർക്ക് മൂന്നിരട്ടി ലാഭം നേടാൻ സാധിക്കുക എന്നതുമാണ് പുത്തൻ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വിവിധ വിറ്റാമിൻ പദാർഥങ്ങളും ചോക്ലേറ്റുകളും പുത്തൻ സാങ്കേതിക വിദ്യയുടെ ഫലമായി വികസിപ്പിക്കാൻ സാധിക്കും എന്നും ശാസ്‌ത്രജ്ഞർ പറയുന്നു. തുടർച്ചയായി നെല്ല് പാഴായി പോകുന്നത് ചത്തീസ്‌ഗഡിലെ പ്രധാന പ്രശ്നമായി മാറിയതോടെയാണ് കാർഷിക ശാസ്‌ത്രജ്ഞർ പുത്തൻ സാങ്കേതിക വിദ്യ എന്ന ആശയത്തിലേക്ക് എത്തിചേർന്നത്. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും വേർതിരിച്ച ശാസ്ത്രജ്ഞർ ബിസ്‌ക്കറ്റിനുൾപ്പടെ ഉപയോഗിക്കാവുന്ന പഞ്ചസാര സിറപ്പ് കാർബോഹൈഡ്രേറ്റിൽ നിന്ന് വേർതിരിച്ചെടുത്തു കഴിഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യയിലൂടെ കൂടുതൽ വസ്‌തുകള്‍ വികസിപ്പിച്ചെടുക്കാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ശാസ്ത്രജ്ഞർ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രളയം പോലെയുള്ള ദുരന്തങ്ങളിൽ നശിക്കുന്ന നെല്ല് കൃഷി കർഷകർക്ക് ബാധ്യതയാവാതെ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവച്ചു.
കാർഷിക സർവകലാശാല കോ-ഡയറക്ടർ റിസർച്ച് ഡോ വിവേക് ത്രിപാഠി , ശാസ്‌ത്രജ്ഞൻ ഡോ. ഗിരീഷ് ചന്ദേൽ എന്നിവരുമായി ഇ ടിവി ഭാരത് നടത്തിയ അഭിമുഖത്തിന്‍റെ പൂർണ രൂപം...
അരിയിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കുക എന്ന ആശയം എങ്ങനെ വന്നു?
പാഴായി പോകുന്ന നെല്ലിന് പരിഹാരമായാണ് ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. കഴിഞ്ഞ രണ്ട്- മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് വൻതോതിൽ നെല്ല് സംഭരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ വിതരണം ചെയ്തിട്ടും വൻതോതിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. തുടർന്നാണ് ഈ നെല്ല് പാഴായിപ്പോകുന്നത് തടയാൻ സർവ്വകലാശാലയിലെ ന്യൂട്രീഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ സംഘം മിച്ചമുള്ള അരി അല്ലെങ്കിൽ നെല്ലുത്പാദനം എങ്ങനെ പൂർണ്ണമായി ഉപയോഗിക്കാമെന്ന് ആലോചിക്കുന്നത്.
ഏകദേശം മൂന്ന് വർഷം ചർച്ച ചെയ്‌തു. എന്തുകൊണ്ടാണ് നമുക്ക് ഉപയോഗപ്രദമായ ഭക്ഷണ പദാർത്ഥങ്ങളോ പ്രോട്ടീനിൽ നിന്ന് ഷുഗർ സിറപ്പോ ഉണ്ടാക്കിക്കൂടാ എന്ന കാര്യം ചർച്ചയായി. ഞങ്ങൾ അരിയിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കാൻ ആലോചിച്ചു. മൂന്ന് വർഷത്തിന് ശേഷം അരിയിൽ നിന്ന് പ്രോട്ടീൻ വേർത്തിരിച്ചു.
ഡോ. ഗിരീഷ് ചന്ദേൽ, ഡോ. സതീഷ് ബി. വെറുൽക്കർ എന്നിവരുടെ സംഘം അരിയിൽ നിന്ന് പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും വേർതിരിച്ച് സപ്ലിമെന്ററി ഷുഗർ സിറപ്പ് വികസിപ്പിച്ചു.