നല്ല ചൂട് സമൂസയും പഫ്‌സുമൊക്കെ ടൊമാറ്റോ കെച്ചപ്പിൽ മുക്കി കഴിക്കാൻ ഇഷ്‌ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രിയമാണ് ചിലര്‍ക്ക് ടൊമാറ്റോ കെച്ചപ്പ്. മധുരവും പുളിയും ചേര്‍ന്ന രുചി തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം.
വറുത്തെടുത്ത ജങ്ക് ഫുഡിനൊപ്പം കെച്ചപ്പ് ഇല്ലാത്ത അവസ്ഥ പലര്‍ക്കും സങ്കല്പിക്കാൻ പോലുമാകില്ല. കെച്ചപ്പിനോടുള്ള ഇഷ്‌ടം കാരണം കഴിക്കുന്ന എല്ലാ ഭക്ഷണത്തിനൊപ്പവും ഇത് ഉപയോഗിക്കുന്നവരുമുണ്ട്. നൂഡിൽസ്, പാസ്‌ത , പിസ, ബ്രഡ് ടോസ്‌റ്റ് , ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ബർഗർ എന്നിവയ്ക്കൊപ്പമെല്ലാം ടൊമാറ്റോ കെച്ചപ്പും ഉണ്ടാകും. ഇവയ്ക്ക് രുചി കൂട്ടുന്ന ടൊമാറ്റോ കെച്ചപ്പ് ഉപദ്രവകാരിയല്ല എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ നിങ്ങൾ കരുതും പോലെയല്ല കാര്യങ്ങൾ. രുചികരമായ കെച്ചപ്പ് നിരവധി രോഗങ്ങളാണ് വരുത്തി വയ്ക്കുന്നത്.
പ്രോട്ടീൻ, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയൊന്നും കെച്ചപ്പിൽ ഇല്ല. ഭക്ഷണത്തിന്‍റെ രൂചി കൂട്ടും എന്നതിനപ്പുറം ഒരു ആരോഗ്യ ഗുണവും ഇതിനില്ല. പ്രിസർവേറ്റീവുകളും രാസ വസ്‌തുക്കളും അടങ്ങിയതാണിത്. കെച്ചപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും അതുവഴി ഗുരുതര രോഗങ്ങള്‍ക്കും കാരണമാകും.
അധികം കഴിക്കരുത്:തക്കാളി മാത്രം ഉപോയോഗിച്ചാണ് കെച്ചപ്പ് ഉണ്ടാക്കുന്നതെന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ശരീരത്തെ നശിപ്പിക്കുന്ന ചില ഘടകങ്ങൾ കെച്ചപ്പിൽ അടങ്ങിയിരിക്കുന്നുണ്ട്.
കെച്ചപ്പ് രുചികരമാക്കാൻ ഉപയോഗിക്കുന്ന പഞ്ചസാരയാണ് ഇതിലെ ഏറ്റവും വലിയ വില്ലൻ. ഇതിനൊപ്പം പ്രിസർവേറ്റീവുകളും രാസ വസ്‌തുക്കളും, ഉപ്പ്, ഫ്രാക്‌ടോസ്, കോൺ സിറപ്പ് എന്നിവയും ഇതിൽ ധാരാളമായി ചേർക്കുന്നുണ്ട്. ഇവ കുട്ടികളിൽ അമിതവണ്ണത്തിനും മുതിർന്നവരിൽ ഹൈപ്പർടെൻഷനും കാരണമാകും.
കെച്ചപ്പിന്‍റെ അമിത ഉപയോഗം ശരീരത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്‍റെയും അളവ് കൂട്ടും. ഇത് ശരീരത്തിലെ ധാതുക്കളുടെ അസന്തുലനവസ്ഥയ്ക്ക് കാരണമാകും. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് വഴിവെക്കുക.
അമിതവണ്ണവും പ്രമേഹവും:ദീർഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും. ഷുഗർ അഥവ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്. ശരീരഭാരം കൂടാനും ഇൻസുലിൻ പ്രതിരോധത്തിനും ഇത് കാരണമാകും.
ടൊമാറ്റോ കെച്ചപ്പിനോട് പ്രിയമാണോ ; അമിത ഉപയോഗം ഈ രോഗങ്ങൾക്ക് കാരണമാകും ഇതിലടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, റിച്ച് കോണ്‍ സിറപ്പ് എന്നിവയുടെ സാന്നിധ്യം ഇന്‍സുലിന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതവണ്ണം, രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയല്‍ തുടങ്ങിയവ വളരെ നേരത്തെ പിടിപെടുന്നതിനും ശേഷം ഇത് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
ദഹന പ്രശ്‌നങ്ങൾ: കെച്ചപ്പിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡും സിട്രിക് ആസിഡും അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും. ജങ്ക് ഫുഡുകൾക്കൊപ്പം കെച്ചപ്പ് കഴിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട് ഗ്യാസ്ട്രിക്, മറ്റ് ദഹന പ്രശ്‌നങ്ങൾ ഉള്ളവർ കെച്ചപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
സന്ധി വേദന: കെച്ചപ്പ് കഴിക്കുന്നത് സന്ധിവീക്കത്തിന് കാരണമാകും. ഇത് കാൽമുട്ടുകളുടെയും സന്ധികളുടെയും വേദനയ്ക്ക് കാരണമാകും.
ടൊമാറ്റോ കെച്ചപ്പിനോട് പ്രിയമാണോ ; അമിത ഉപയോഗം ഈ രോഗങ്ങൾക്ക് കാരണമാകും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും: ടൊമാറ്റോ കെച്ചപ്പിന്‍റെ അമിത ഉപയോഗം ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് വർധിപ്പിക്കും. ഇത് മൂത്രത്തിലൂടെ പുറന്തള്ളുന്ന കാൽസ്യത്തിന്‍റെ അളവ് കൂട്ടുകയും വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. വൃക്ക തകരാറിലാകാനും സാധ്യതയുണ്ട്.
അലർജി പ്രശ്‌നങ്ങൾ:തക്കാളി കെച്ചപ്പിൽ ഹിസ്‌റ്റമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തുമ്മൽ, ചുമ തുടങ്ങിയ അലർജിക്ക് കാരണമാകുന്നു. ചിലർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ടൊമാറ്റോ കെച്ചപ്പിനോട് പ്രിയമാണോ ; അമിത ഉപയോഗം ഈ രോഗങ്ങൾക്ക് കാരണമാകും വീട്ടിൽ തന്നെ തയ്യാറാക്കാം: ഇത്രയൊക്കെ കേട്ടിട്ടും കെച്ചപ്പിനോട് നോ പറയാൻ കഴിയുന്നില്ലേ… എന്നാൽ പിന്നെ ഒന്നും നോക്കണ്ട ആരോഗ്യകരമായ കെച്ചപ്പ് കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ തയാറാക്കേണ്ടി വരും. കുറച്ചു സമയം ചെലവഴിച്ചാൽ കൃത്രിമ വസ്‌തുക്കൾ ഒന്നും ചേർക്കാതെ രുചികരമായ സോസ് തയാറാക്കാവുന്നതേയുള്ളൂ. രുചിയേക്കാൾ ആരോഗ്യമാണ് പ്രധാനമെന്ന് തിരിച്ചറിയു.